nabidinacharana-ulghadana

കല്ലമ്പലം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 12 ദിവസം നീണ്ടുനിൽക്കുന്ന നബിദിനാചരണ പരിപാടികൾക്ക് തുടക്കമായി. കടുവാപ്പള്ളി അങ്കണത്തിൽ കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസിന്റെയും ജനറൽ സെക്രട്ടറി എ.എം.എ റഹീമിന്റെയും നേതൃത്വത്തിൽ പതാകയുയർത്തിയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ദുആ സമ്മേളനത്തിന് ചീഫ് ഇമാം അബൂറബീഹ് സദഖത്തുള്ള നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ ഓൺലൈൻ കലാമത്സരങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, മനലൂദ് പാരായണം, കെ.ടി.സി.ടിയുടെ സ്ഥാപങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, വിദ്യാഭ്യാസ സ്ഥാപങ്ങങ്ങളിൽ പുതുതായി ലഭിച്ച കോഴ്സുകളുടെ ഓൺലൈൻ ഉദ്ഘാടനം തുടങ്ങിയവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ ഘോഷയാത്രയും മറ്റ് പരിപാടികളുമെല്ലാം ഒഴിവാക്കിയാണ് ഇത്തവണ നബിദിനാചരണം നടക്കുന്നത്. പ്രസിഡന്റ് ഇ. ഫസിലുദ്ദീൻ, ട്രഷറർ എ. ഫസിലുദ്ദീൻ, അൻസാരി ബാഖവി തുടങ്ങിയവർ പങ്കെടുത്തു.