
മുടപുരം: പരിസ്ഥിതി പുനരുദ്ധാരണത്തിന് സംസ്ഥാന സർക്കാരും ഹരിതകേരള മിഷനും ചേർന്നൊരുക്കിയ പച്ചതുരത്ത് പദ്ധതിയിൽ മംഗലപുരം ഗ്രാമ പഞ്ചായത്തിനും അംഗീകാരം. ഗ്രാമ പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്താൽ നടപ്പാക്കിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. ഹരിതകേരള മിഷന്റെ അഭിനന്ദന അവാർഡ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന് കൈമാറി. വൈസ് പ്രസിഡന്റ് സുമ ഹരിലാൽ, വികസന ചെയർമാൻ മംഗലപുരം ഷാഫി, വേണുഗോപാലൻ നായർ, എസ്. ജയ, എസ്. സുധീഷ് ലാൽ, അജികുമാർ, ഉദയ കുമരി, ലളിതാംബിക, സെക്രട്ടറി ജി. എൻ. ഹരികുമാർ എന്നിവർ പങ്കെടുത്തു.