health

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ 'മെഡിസെപ്' നടത്തിപ്പ് കോർപ്പറേറ്റുകളെ ഏൽപ്പിക്കരുതെന്നും സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിനെ ചുമതല ഏൽപ്പിക്കണമെന്നും ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

പദ്ധതിയുടെ ആദ്യ ടെൻഡറിൽ ഉണ്ടായ പാകപ്പിഴകൾ പാഠമാകണം. കരാർ ചർച്ചകളിൽ ജീവനക്കാരുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തണം. ചെലവേറിയ ചികിത്സകൾക്ക് പലിശരഹിത വായ്പയും മെഡിക്കൽ റീ-ഇംബേഴ്സ്‌മെ‌ന്റും ഉൾപ്പടെ നിലവിലുള്ള ആനുകൂല്യങ്ങൾ തുടരണമെന്നും ചെയർമാൻ കെ.ഷാനവാസ്ഖാനും ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗലും ആവശ്യപ്പെട്ടു.

പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം​:​ ​ഒ​ക്ടോ​ബ​റി​ൽ​ ​ന​ൽ​കാ​റു​ള്ള​ ​ബോ​ണ​സ് ​ഇ​തു​വ​രെ​ ​പ്ര​ഖ്യാ​പി​ക്കാ​ത്ത​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​നി​ല​പാ​ടി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് 20​ ​ന് ​രാ​ജ്യ​വ്യാ​പ​ക​മാ​യി​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ൾ​ക്ക് ​മു​മ്പി​ൽ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​ന​ട​ത്തു​മെ​ന്ന് ​കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​വി.​ ​ശ്രീ​കു​മാ​റും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​വി.​ ​രാ​ജേ​ന്ദ്ര​നും​ ​അ​റി​യി​ച്ചു.