കിളിമാനൂർ: അടയമണിലെ ഒരു കുടുംബത്തിലെ 5 പേർ ഉൾപ്പെടെ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
നെല്ലിക്കാടുള്ള സ്ത്രീയെ കൊല്ലം മെഡിസിറ്റിയിലും, വിളയ്ക്കാട്ടുകോണത്തുള്ള സ്ത്രീയെ മെഡിക്കൽ കോളേജിലും കനറയിലുള്ള സ്ത്രീയെ ഗോകുലം മെഡിക്കൽ കോളേജിലും ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവർ ഹോം ഐസൊലേഷനിലാണ്. രോഗികളുമായി സമ്പർക്കമുള്ളവർ നിരീക്ഷണത്തിലാണ്. ഇവർക്ക് നാളെ അടയമൺ യു.പി സ്കൂളിൽ വച്ച് പരിശോധന ക്യാമ്പ് നടത്തുന്നതിനായി ആരോഗ്യ വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. അടയമൺ ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾ ഒരാഴ്ചകാലത്തേയ്ക്ക് താല്കാലികമായി അടച്ചിടാൻ പഞ്ചായത്ത് നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവർ.
വാർഡ് 4ൽ നെടുമ്പാറ 1, വാർഡ് 7 തൊളിക്കുഴിയിൽ 1, വാർഡ് 8 അടയമണിൽ ഒരു കുടുംബത്തിലെ 5, വാർഡ് 10 കാനറയിൽ 1, വാർഡ് 15 ൽ നെല്ലിക്കാട് 1, വിളയ്ക്കാട്ടുകോണത്ത് 1, വാർഡ് 17 മണലേത്തുപച്ചയിൽ 1.