
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ മുൻ കൗൺസിലർ ആറ്റിങ്ങൽ രവിവർമ്മ ലെയ്ൻ ആർ.ആർ.വി.ആർ.എ 36 ൽ വി.വേണു ( 67) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇദ്ദേഹം അടുത്തിടെ സി.പി.എമ്മിൽ ചേർന്നിരുന്നു. നെഞ്ചു വേദനയെ തുടർന്ന് ഇന്നലെ രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 2010- 2015 കാലഘട്ടത്തിെൽ നഗരസഭാ കൗൺസിലറായിരുന്നു. ഭാര്യ : പ്രേമ. മക്കൾ : ദീപക്ക്, രോഹിണി. മരുമക്കൾ : ഗായത്രി, കാർത്തിക്
|
|
|