
വർക്കല: വർക്കല പാപനാശം ടൂറിസം വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നാളെ വൈകിട്ട് വൈകിട്ട് 4ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. അഡ്വ. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 10 കോടി രൂപ ചെലവഴിച്ച് വർക്കല പാപാനാശം ബീച്ചുമുതൽ തിരുവമ്പാടി വരെയുള്ള വികസന പ്രവർത്തനങ്ങളും നഗരസഭ കൈമാറിയ സ്ഥലത്ത് ഡാൻസിംഗ് സൗണ്ട് ആൻഡ് ലൈറ്റ് സിസ്റ്റവും കുട്ടികളുടെ പാർക്കും സജ്ജീകരിക്കും വൈകിട്ട് 4ന് പാപനാശം ബീച്ചിൽ ചേരുന്ന യോഗത്തിൽ അടൂർപ്രകാശ് എം.പി, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, മുൻസിപ്പൽ ചെയർപേഴ്‌സൺ ബിന്ദുഹരിദാസ്, കൗൺസിലർമാരായ ഗീതാഹേമചന്ദ്രൻ, അഡ്വ. അബ്ദുൾ സമദ്, സ്വപ്നാശേഖർ, നിർമ്മിതി കേന്ദ്രം ചീഫ് എൻജിനിയർ ആർ. ജയൻ, ടൂറിസം അസോസിയേഷൻ പ്രസിഡന്റ് ബൈജു പുത്തൂരം, സി. അജയകുമാർ, സെക്രട്ടറി സജി. എൽ.എസ്. എന്നിവർ പങ്കെടുക്കും.