ആറ്റിങ്ങൽ: വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ആറ്റിങ്ങലിലെ വനിതാവ്യവസായ കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കാനുള്ള നീക്കം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. വനിതകൾക്ക് സ്വയംതൊഴിൽ പരിശീനം നൽകുന്നതിനായാണ് 2003ൽ കേന്ദ്രം ആരംഭിച്ചത്. എന്നാൽ പിന്നീട് അവഗണന മാത്രമായിരുന്നു സ്ഥാപനത്തിന്റെ കൈമുതൽ. കൃഷിഭവൻ വളപ്പിൽ ബഹുനില മന്ദിരമടക്കം നിർമ്മിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടായിരുന്നു. എന്നാൽ മാറിവന്ന ഭരണസമിതികൾ സ്ഥാപനത്തെ അവഗണിച്ചതാണ് തിരിച്ചടിയായത്. വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാൽ പല യൂണിറ്റുകളും നഷ്ടത്തിലാകുകയും ക്രമേണ പൂട്ടുകയുമായിരുന്നു. സ്ഥാപനം സ്ഥിതി ചെയ്യുന്ന വസ്തുവിൽ കാടുമൂടി. കെട്ടിടവും നാശത്തിന്റെ വക്കിലാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരളകൗമുദി നേരത്തെയും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് അധികൃതർ ഉണർന്ന് പ്രവർത്തിച്ചത്.
പ്രവർത്തിച്ചിരുന്നത്
 പ്ലാസ്റ്റിക് ഫ്ലവർ നിർമ്മാണ യൂണിറ്റ്
 തയ്യൽ കേന്ദ്രം
 എംബ്രോയിഡറി വർക്ക് യൂണിറ്റ്
 നാടൻ പലഹാര നിർമ്മാണ യൂണിറ്റ്
 ഡി.ടി.പി സെന്റർ
 ബുക്ക് ബയിന്റിംഗ് സെന്റർ
 കറിപൗഡർ നിർമ്മാണ യൂണിറ്റ്
 പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ്