
തിരുവനന്തപുരം: ഡോളർ കടത്തിനുപുറമെ ഈന്തപ്പഴം ഇറക്കുമതിയടക്കം അന്വേഷണം നേരിടുന്ന കേസുകളിലെല്ലാം എം. ശിവശങ്കർ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി മുൻകൂർജാമ്യാപേക്ഷ നൽകുമെന്ന് സൂചനയുണ്ട്. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച ശേഷം തുടർചികിത്സ മതിയെന്ന് ആശുപത്രി അധികൃതർക്ക് നിർദ്ദേശം ലഭിച്ചെന്ന് സൂചനയുണ്ട്. അതിനാലാണ് മെഡിക്കൽ ബോർഡ് ചേരുന്നത് ഇന്നത്തേക്ക് മാറ്റിയത്. ആശുപത്രി സൂപ്രണ്ടോ ഡോക്ടർമാരോ ഇന്നലെ മാദ്ധ്യമ പ്രവർത്തകരുടെ ഫോൺ വിളികളോടും പ്രതികരിച്ചില്ല.