papanasam-kunnidichil

വർക്കല: പാപനാശം കുന്നിന്റെ ഭാഗമായ വെറ്റക്കട മലപ്പുറംകുന്ന് ഇടിഞ്ഞുവീണു. കുന്നിൻമുകളിലെ ചെമ്മൺപാത ഉൾപെടെയുളള ഭാഗമാണ് ഇടിഞ്ഞത്. ശനിയാഴ്ച രാത്രിയാണ് അറുപതടിയോളം ഉയരമുളള കുന്നിന്റെ 20 മീറ്ററോളം ഭാഗം കടലിൽ പതിച്ചത്. കുന്നിടിച്ചിലുണ്ടായതോടെ കുന്നിൻ മുകളിലൂടെ ഉണ്ടായിരുന്ന ചെമ്മൺപാത ഉൾപ്പടെ വെറ്റക്കട തീരത്തെ റിസോർട്ടുകളിലേക്കുളള വഴി അടഞ്ഞിരിക്കുകയാണ്. മാന്തറ മത്സ്യബബന്ധന കേന്ദ്രത്തിലേക്കും റിസോർട്ടുകളിലേക്കുമുള്ള ഗതാഗതവും തടസപ്പെട്ടു. മഴക്കാലത്ത് വെറ്റക്കടയിൽ കുന്നിടിച്ചിൽ പതിവായതോടെ പ്രദേശവാസികൾ ഭീതിയിലാണ്.