nabidinakhosham

വർക്കല: ഇടവ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും താലൂക്ക് ജമാഅത് ഫെഡറേഷന്റെയും ആഭിമുഖ്യത്തിലുള്ള നബിദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ ഇടവ ആലുമ്മൂട് വലിയ പള്ളിയിൽ നിർവഹിച്ചു. ജമാഅത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കടക്കൽ അബ്ദുൾ അസീസ് മൗലവി പതാക ഉയർത്തി. താലൂക്ക് ജമാഅത് ഫെഡറേഷൻ പ്രസിഡന്റ്‌ അഡ്വ. നിയാസ് എ. സലാം അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ പ്രതിഭകളെയും ചാരിറ്റി പ്രവർത്തങ്ങൾ നടത്തി വരുന്ന കാപ്പിൽ വാട്സ്ആപ്പ് കൂട്ടായ്‌മയെയും പുരസ്‌കാരം നൽകി ആദരിച്ചു. ഇടവ പാലക്കാവ് ഭഗവതി ക്ഷേത്രം പ്രസിഡന്റ്‌ റോയ്, ജമാഅത് പ്രസിഡന്റ്‌ അഡ്വ. നിയാസ് എ. സലാം, സെക്രട്ടറി നാസറൂദീൻ കിഴക്കേതിൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഹർഷദ് സാബു, കാപ്പിൽ അജയൻ എന്നിവർ സംസാരിച്ചു.