co

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 685 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 523 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 143 പേരുടെ ഉറവിടം വ്യക്തമല്ല. 13 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേർ വിദേശത്തു നിന്നുമെത്തി. നാലു പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. നാലാഞ്ചിറ സ്വദേശി ഗോപാലകൃഷ്ണൻ(62), പള്ളിത്തുറ സ്വദേശി ത്രേസ്യാമ്മ (82), ആനയറ സ്വദേശി സരോജം (63), തിരുവനന്തപുരം സ്വദേശി ബീമ എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. 15 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ രോഗം ബാധിച്ചു.

പുതുതായി നിരീക്ഷണത്തിലായവർ - 1736

ആകെ നിരീക്ഷണത്തിലുള്ളവ‌ർ - 30758

ഇന്നലെ രോഗമുക്തി നേടിയവർ - 1210

നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ - 1,736

ജില്ലയിൽ ചികിത്സയിലുള്ളവർ - 10364