
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് മുതൽ 23 വരെ വിദ്യാർത്ഥികൾക്ക് സ്കൂളിലെത്തി പ്രവേശനം നേടാം. അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login - SWS ലെ Supplimentary Allot Results ൽ.
44,281 ഒഴിവുകളിലേക്ക് 1,07,915 അപേക്ഷകളാണ് പരിഗണിച്ചത്. ഇതിൽ 39,870 സീറ്റുകളിലേക്കും അലോട്ട്മെന്റ് നടന്നു. 4620 സീറ്രുകളാണ് അവശേഷിക്കുന്നത്. സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്‌ഫർ അലോട്ട്മെന്റിന് അപേക്ഷിക്കുന്നവർക്കായി ഈ സീറ്റുകൾ മാറ്റിവയ്ക്കും. സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായുള്ള വിശദാംശങ്ങൾ 27ന് പ്രസിദ്ധീകരിക്കും.
വി.എച്ച്.എസ്.ഇ സപ്ലിമെന്ററി അലോട്ട്മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് www.vhscap.kerala.gov.in ൽ നിന്ന് അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാം. 21ന് വൈകിട്ട് നാല് വരെ സ്കൂളിലെത്തി പ്രവേശനം നേടാം.