
കുളത്തൂർ: കോലത്തുകര ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1987 എസ്.എസ്.സി ബോയ്സ് ബാച്ചിന്റെ വാട്ട്സാപ്പ് കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ചികിത്സാ ധനസഹായങ്ങൾ വിതരണം ചെയ്‌തു. വൃക്ക രോഗം ബാധിച്ച കഴക്കൂട്ടം നെഹ്‌റുജംഗ്‌ഷൻ സ്വദേശി അനീഷിന് ഒരു ലക്ഷം രൂപയും കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുളത്തൂർ അരശുംമൂട് സ്വദേശി സന്തോഷിന് 75,000 രൂപയും കൈമാറി. അംഗങ്ങളായ മഹേഷ് മണ്ണുവരിയിൽ, മനോജ്, ശിവൻ, ഗുരുദത്ത്, ജയചന്ദ്രൻ, അജീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൂട്ടായ്‌മയിൽ അംഗങ്ങളാകാൻ താത്പര്യമുള്ള സഹപാഠികൾ 9544447894, 7034094053 എന്നീ വാട്ട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടുക.