aisf

തിരുവനന്തപുരം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ എസ്.എഫ്.ഐയിൽ രാജിവച്ച് എ.ഐ.എസ്.എഫിൽ ചേർന്നു. ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന സ്വീകരണ യോഗം എ.ഐ.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബു പ്രവർത്തകരെ സ്വീകരിച്ചു. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കണ്ണൻ എസ്. ലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം രാധാകൃഷ്‌ണൻ നായർ, മണ്ഡലം സെക്രട്ടറി മുരളി പ്രതാപ്, നേമം മണ്ഡലം സെക്രട്ടറി വി.എസ്. സുലോചനൻ, ജില്ലാ കമ്മിറ്റി അംഗം കുര്യാത്തി മോഹനൻ, എ.ഐ.എസ്.എഫ് നേതാക്കളായ ആർ.എസ്. രാഹുൽ രാജ്, ഫസലു റഹ്മാൻ,​ എ.ഐ.വൈ.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സുജിത് എന്നിവർ പങ്കെടുത്തു.