temple

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്നുമുതൽ ദർശനം നടത്താം. രാവിലെ 8.30 മുതൽ 11 മണിവരെയും വൈകിട്ട് 4 മുതൽ 6 വരെയുമാണ് ദർശനം. കിഴക്കേനട വഴിയാണ് ഇത്തവണ ഭക്തരെ പ്രവേശിപ്പിക്കുക. ഭക്തജനങ്ങൾക്ക് നവരാത്രി മണ്ഡ‌പത്തിൽ ദർശനം നടത്താനുള്ള സൗകര്യം കൂടി കണക്കിലെടുത്താണിത്. കഴിഞ്ഞ തവണ വടക്കേനട വഴിയായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.പ്രവേശനത്തിനായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വെബ്സൈറ്രായ spst.inൽ രജിസ്റ്രർ ചെയ്യണം. നേരിട്ട് കിഴക്കേ നടയിലെ കൗണ്ടറിലും രജിസ്റ്രർ ചെയ്യാം. ഒരു ദിവസം 600 പേരെ വരെ പ്രവേശിപ്പിക്കാനാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദർശനം നടത്തേണ്ടത്. ഭക്തജനങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിന്റെ മുന്നോടിയായി ഇന്നലെ ശുചീകരണ പ്രവർ‌ത്തനങ്ങൾ നടന്നു. ഇത്തവണ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് എഴുത്തിനിരുത്ത് ഉണ്ടായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.