dd

ഓയൂർ : അമ്മായിഅമ്മയെ തലയ്ക്ക് കല്ലുകൊണ്ട് എറിഞ്ഞ് പരിക്കേല്പിച്ച സംഭവത്തിലെ പ്രതി 4 വർഷത്തിന് ശേഷം അറസ്റ്റിൽ. കരിങ്ങന്നൂർ പുലിക്കാെടി അൻസിയമൻസിലിൽ ഷിഹാബ് (39) ആണ് അറസ്റ്റിലായത്. 2016 ആഗസ്റ്റിലാണ് സംഭവം. സ്ത്രീധനത്തെക്കുറിച്ചുള്ള തർക്കത്തിനിടയിലാണ് അമ്മായമ്മയുടെ തലയിൽ കല്ല് കൊണ്ട് എറിഞ്ഞ് മാരകമായി പരിക്കേല്പിച്ചത്. സംഭവത്തിന് ശേഷം വിദേശത്തേക്ക് പോയ ഷിഹാബ് കഴിഞ്ഞ ദിവസം തിരുവനന്തപുരം എയർപോർട്ടിൽ വന്ന് ഇറങ്ങുന്നതിനിടെ അഡീഷണൽ എസ്.പി മധുസൂദനൻ നായരുടെ നിർദ്ദേശപ്രകാരം പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ, എസ്.ഐ രാജൻ ബാബു, എ. എസ് .ഐ ഗോപകുമാർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.