തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പാരൂർക്കുഴി ശാഖയിലെ ഗുരുദേവ മന്ദിര സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും അരുവിപ്പുറം ക്ഷേത്ര ശാന്തി വിഷ്‌ണുശാന്തിയുടെ കാർമ്മികത്വത്തിൽ നടന്നു. എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയാസുരേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ, ശാഖാ പ്രസിഡന്റ് എം. സുനിൽകുമാർ, ശാഖാ സെക്രട്ടറി എസ്. സുജീവ്, ശാഖാ കമ്മിറ്റി അംഗങ്ങൾ, മറ്റു ഗുരുദേവ ഭക്തർ തുടങ്ങിയവരും പങ്കെടുത്തു. കൃഷ്ണകുമാർ സോമശേഖരൻ, തുലവിള, പാപ്പനംകോട് ഗുരുദേവ മന്ദിര സമർപ്പണം നടത്തി. പാരൂർക്കുഴി പത്മിനി നിലയത്തിൽ രാമഭദ്രന്റെ മകൾ ഡോ. പി.ആർ. നിധി ഗുരുദേവ പഞ്ചലോഹ വിഗ്രഹ സമർപ്പണവും നടത്തി.