d

ഓയൂർ: ഉറങ്ങിക്കിടന്ന മദ്ധ്യവയ്ക്കനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. മരുതമൺപള്ളി പൊയ്ക വിള വീട്ടിൽ സേതുരാജിനെ (55) യാണ് വെട്ടി പരിക്കേൽപ്പിച്ചത്.ഞായറാഴ്‌ച്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഏഴ് പേരടങ്ങുന്ന സംഘം മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന് ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും മാരകമായി പരിക്കേറ്റ സേതു രാജിനെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു. ആറ്മാസം മുൻപ് സേതുരാജ് അയൽക്കാരനും ബന്ധുവുമായ ജലജനെ മരുതമൺപള്ളി ജംഗ്ഷനിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.