
തിരുവനന്തപുരം: തിരുവനന്തപുരം- കോർബ ദ്വൈവാര എക്‌സ്‌പ്രസ് ഒക്ടോബർ 22 മുതൽ ഓടി തുടങ്ങും. നവരാത്രി പ്രമാണിച്ചുള്ള പ്രത്യേക ട്രെയിനുകളായാണ് ഇവ ഓടുക. തിരുവനന്തപുരം സെൻട്രലിൽ നിന്നും നവംബർ 30 വരെ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ട്രെയിനുണ്ടാകും. ഗൊരഖ്പൂരിൽ നിന്നും ശനി, ബുധൻ ദിവസങ്ങളിലാണ് മടക്കം.
ജാംനഗർ തിരുനെൽവേലി ദ്വൈവാര സ്‌പെഷ്യൽ ട്രെയിനുകൾ നവംബർ ആറു മുതൽ ഓടിത്തുടങ്ങും. ജാംനഗറിൽ നിന്നും വെള്ളി, ശനി ദിവസങ്ങളിൽ പുറപ്പെടുന്ന ട്രെയിനുകൾ തിരുനെൽവേലിയിൽ തിങ്കൾ, ഞായർ ദിവസങ്ങളിൽ എത്തും.