
തിരുവനന്തപുരം: കരിക്കകം ആറ്റുവരമ്പ് കൊല്ലപ്പെരുവഴി മേഖലയിൽ രണ്ടാഴ്ചയായി പ്രദേശവാസികൾ നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ കരിക്കകം കൊല്ലപ്പെരുവഴി പാലത്തിന് സമീപം ധർണ നടത്തി. സായാഹ്ന ധർണ പേട്ട വാർഡ് കൗൺസിലർ ഡി. അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. കരിക്കകം തുളസീധരൻ, കടകംപള്ളി മണിലാൽ, കുമാരപുരം രാജേഷ്, സത്യശീലൻ, കരിക്കകം പ്രദീപ്, ഷിബു എന്നിവർ സംസാരിച്ചു.