
തിരുവനന്തപുരം: കൊവിഡായതിനാൽ നവരാത്രി ആഘോഷങ്ങൾ പരിമിതപ്പെടുത്തി നഗരത്തിലെ ക്ഷേത്രങ്ങൾ. പ്രത്യേക പൂജകൾ ആരംഭിച്ചെങ്കിലും കലാപരിപാടികൾ അടക്കമുള്ള ആഘോഷങ്ങൾ ഉണ്ടാവില്ല. തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയശേഷമാണ് വിദ്യാരംഭചടങ്ങ്. ആഘോഷങ്ങളിൽ ഒരേസമയം 40 പേരിൽ കൂടുതലാളുകൾ പങ്കെടുക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. വിദ്യാരംഭചടങ്ങിൽ നാവിൽ എഴുതാൻ ഉപയോഗിക്കുന്ന സ്വർണമുൾപ്പടെയുള്ളവ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. ഭൂരിഭാഗം ക്ഷേത്രങ്ങളിലും വിദ്യാരംഭം കുറിക്കാൻ ഗുരുക്കന്മാരുണ്ടാവില്ല. രക്ഷിതാക്കൾക്കുതന്നെ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം എഴുതിക്കാം.