road

കിളിമാനൂർ:നഗരൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച ലക്ഷംവീട് - താന്നിയിൽ റോഡിന്റെ ഉദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രഘു അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ പി.സുഗതൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിബു തുടങ്ങിയവർ പങ്കെടുത്തു.