
കേരള കൗമുദി തിരുവനന്തപുരം,ആലപ്പുഴ യൂണിറ്റ് ചീഫ് തിരുവനന്തപുരം ആനയറ കുടവൂർ ബാങ്ക് റോഡ് എസ്.എസ്.നിവാസിൽ എസ്.വിക്രമന്റെയും എസ്.ബിന്ദുവിന്റെയും മകൾ ഐശ്വര്യാ വിക്രമും ചിറയിൻകീഴ് ആനത്തലവട്ടം ആശ്രമം വീട്ടിൽ ആർ.പ്രകാശ് കുമാറിന്റെയും സിന്ധുവിന്റെയും മകൻ അവിനാഷ്.പി.എസും.ഇവർ ഇന്നലെ തിരുവനന്തപുരം പേട്ട എസ്.എൻ.ഡി.പി ഹാളിൽ വിവാഹിതരായി.കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടന്ന വിവാഹത്തിൽ മന്ത്രി ജി.സുധാകരൻ,തിരുവനന്തപുരം നഗരസഭ മേയർ കെ.ശ്രീകുമാർ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.