
പാലോട്: കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോ ഡൈവേർസിറ്റി കൺസർവേഷന്റെ നേതൃത്വത്തിൽ പെരിങ്ങമ്മല പഞ്ചായത്തിലെ മാന്തുരുത്തി ഉൾപ്പെടെ പത്ത് സ്ഥലങ്ങളിലായി പച്ചത്തുരുത്ത് നിർമ്മിക്കുന്നതിനോടനുബന്ധിച്ച് മാന്തുരുത്തി ജലാശയത്തിനടുത്ത് ശലഭപാർക്കും പച്ചത്തുരുത്തും നിർമ്മിച്ചു. പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന ഡോ. കമറുദ്ദീന്റെ ഓർമ്മക്കാണ് ശലഭോദ്യാനം നിർമ്മിക്കുന്നത്. പഞ്ചായത്തംഗം സലിം പള്ളിവിള റംബുട്ടാൻ ചെടികൾ നട്ടു കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. സാലി പാലോട്, നിസാർ മുഹമ്മദ് സുൽഫി, ജി.ആർ. ഹരി, കിരൺ, ബൈജു, റംസീന തുടങ്ങിയവർ പങ്കെടുത്തു.