
തിരുവനന്തപുരം:ഡയാലിസിസ് രോഗികൾക്കും കാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്‌ണുഭക്തൻ നൽകുന്ന ചികിത്സാ ധനസഹായം ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി വിതരണം ചെയ്‌തു. തിരുവനന്തപുരം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 120 വർഷം പഴക്കമുള്ള പൈതൃക മന്ദിരത്തിന്റെ പുനർനിർമ്മാണ ഉദ്ഘാടന ചടങ്ങിലാണ് ചികിത്സാ സഹായ വിതരണം നടന്നത്.ന്യൂരാജസ്ഥാൻ മാർബിൾസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നാടിന് മാതൃകയാണെന്നും ഈ പാത പിൻതുടർന്ന് കൂടുതൽ പേർ ഈ രംഗത്തെത്തേണ്ടത് നാടിന് ആവശ്യമാണെന്നും ചടങ്ങിൽ സംസാരിച്ച ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്‌ണുഭക്തൻ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാ ബീഗം,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ,ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ എന്നിവർ പങ്കെടുത്തു.
ഫോട്ടോ: ഡയാലിസിസ് രോഗികൾക്കും നിർദ്ധനരായ കാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്‌ണുഭക്തൻ നൽകുന്ന ചികിത്സാ ധനസഹായം ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി വിതരണം ചെയ്യുന്നു. ആനത്തലവട്ടം ആനന്ദൻ,സി.വിഷ്ണുഭക്തൻ,അഡ്വ.എ.ഷൈലജാ ബീഗം,ആർ.സുഭാഷ്,അഞ്ചുതെങ്ങ് സുരേന്ദ്രൻ,എസ്.ഡീന,എൻ.വിശ്വനാഥൻ നായർ എന്നിവർ സമീപം