
തിരുവനന്തപുരം: അതിവേഗം മാറാൻ അത്യാധുനിക പദ്ധതികളിലൂടെ സ്‌മാർട്ടാകുകയാണ് നഗരം. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 40 പദ്ധതികളാണ് നഗരത്തിൽ നടപ്പാക്കുന്നത്. ഇതിൽ അഞ്ചെണ്ണം പൂർണമായും പൂർത്തിയായി. 27 പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുന്നതിനൊപ്പം 8 പദ്ധതികളുടെ ടെൻഡർ നടപടികളും നടക്കുകയാണ്. ഏറ്റവും ചെലവ് വരുന്ന സ്‌മാർട്ട് റോഡുകൾ ആദ്യഘട്ടത്തിൽ 9 വാർഡുകളിൽ നടപ്പിലാക്കും. 53 കിലോമീറ്റർ റോഡിന് 650 കോടി രൂപയാണ് ചെലവ്.
സ്‌മാർട്ട് റോഡുകളിൽ മുകളിലൂടെ പോകുന്ന ഇലക്ട്രിക്, ടെലിഫോൺ ലൈനുകൾ പ്രത്യേകം തയ്യാറാക്കിയ കേബിളിലൂടെ ഭൂമിക്കടിയിലൂടെ കടത്തിവിടും. പത്ത് മീറ്റർ ഇടവിട്ട് അറ്റകുറ്റപ്പണികൾ ചെയ്യാൻ പ്രത്യേകം അറകൾ സജ്ജീകരിക്കും. ഇതിലൂടെ റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാം. പാളയം മാർക്കറ്റിന്റെ നവീകരണത്തിന് 113.62 കോടി രൂപയാണ് ചെലവിടുന്നത്. 5 നിലകളിലായാണ് മാർക്കറ്റിന്റെ നിർമ്മാണം. 2 നിലകളിൽ 300 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന രീതിയിലും സജ്ജീകരിക്കും. 60.8 കോടി രൂപ ചെലവിൽ രാജാജി നഗറിൽ ഭവനസമുച്ചയങ്ങളും സജ്ജീകരിക്കും.
മറ്റ് പ്രധാന പദ്ധതികൾ
43 കോടിക്ക് കിഴക്കേകോട്ടയിൽ ഫുട് ഓവർബ്രിഡ്ജ്
13.4 കോടി രൂപ മുടക്കി ചാലക്കമ്പോളത്തിൽ
സാധനസാമഗ്രികൾ സൂക്ഷിക്കുന്ന ഗോഡൗൺ
കിഴക്കേകോട്ട ശ്രീചിത്ര പാർക്കിന്റെ
ആധുനിക രീതിയിലുള്ള നവീകരണം
നഗരത്തിൽ പ്രധാനപ്പെട്ട 6 സ്ഥലങ്ങളിൽ
സ്‌മാർട്ട് ടോയ്‌ലെറ്റുകൾ,
15 വീതം ഇ - റിക്ഷകളും ഇ ഓട്ടോകളും
പ്രധാന സർക്കാർ സ്ഥാപനങ്ങളിൽ
സോളാർ പി.വി പവർ പ്ളാന്റുകൾ
അഞ്ചിടത്ത് മൾട്ടിലെവൽ കാർ പാർക്കിംഗ്
സംവിധാനം, ട്രാഫിക് ആന്റ് സേഫ്റ്റി കമാൻഡ് കൺട്രോൾ,
നഗരസഭയിലെ പ്രവർത്തനങ്ങൾ
ഏകോപിപ്പിക്കാൻ ഇന്റഗ്രേറ്റഡ് കമാൻഡ് റൂം
നഗര നിരീക്ഷണത്തിന്
885 സി.സി ടിവി കാമറകൾ
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അഡാപ്റ്റീവ്
ട്രാഫിക് കൺട്രോൾ സിസ്റ്റം (വാഹനങ്ങളുടെ തിരക്കനുസരിച്ച് ട്രാഫിക് ലൈറ്റ് വശങ്ങളിലേക്ക് തെളിയുന്ന സംവിധാനം). മൂന്ന് മാസത്തിനകം നിർമ്മാണം പൂർത്തിയാകും.
40 പദ്ധതികൾ 2022ൽ
നഗരത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കുന്നത് പുരോഗമിക്കുകയാണ്. സമയ ബന്ധിതമായി അഞ്ച് പദ്ധതികൾ പൂർത്തിയാക്കിയത് അഭിമാനമാണ്. 2022 ഓടെ നഗരത്തിന്റെ മുഖച്ഛായ
മാറും.
മേയർ കെ. ശ്രീകുമാർ
1538 കോടി രൂപ - 40 സ്മാർട്ട് സിറ്റി പദ്ധതികൾ