ambulance

മുടപുരം :ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രിക്ക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസ് ഡെപ്യൂട്ടി സ്പീക്കർ വി.ശശി കൈമാറി. ഹെറിറ്റേജ് മന്ദിര ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ആംബുലൻസ് കൈമാറിയത്. ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 30ലക്ഷം രൂപ ചെലവഴിച്ചു വാങ്ങിയതാണ് ആംബുലൻസ്. പെരുമാതുറ ഫാമിലി ഹെൽത്ത് സെന്ററിന് കഴിഞ്ഞ മാസം ആംബുലൻസ് നൽകിയിരുന്നു. മംഗലപുരം, അഞ്ചുതെങ്ങ്, പുതുക്കുറിച്ചി ഫാമിലി ഹെൽത്ത് സെന്ററുകൾക്കും എം.എൽ.എ ഫണ്ടിൽ നിന്നു ആംബുലൻസ് ഉടൻ നൽകും.