
കിളിമാനൂർ:നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ പതിനാറാം വാർഡിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 13.65 ലക്ഷം ചെലവഴിച്ച് നിർമ്മിക്കുന്ന വിവേകോദയം അങ്കണവാടി കെട്ടിട നിർമ്മാണോദ്ഘാടനം ബി.സത്യൻ എം.എൽ. എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എം.രഘു അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ അനിൽകുമാർ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് ജി.ഷീബ,പൊതുപ്രവർത്തകരായ സജ്ഞനൻ,ശശിധരൻ നായർ,ശക്തിധരൻ,എസ് .കെ.സുനി എന്നിവർ സംസാരിച്ചു.