
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുദ്ധമലമെത്തിക്കുന്നതിന് നബാർഡിന്റെ സഹായത്തോടെ നടപ്പാക്കിയ കുടിവെള്ള പദ്ധതി അട്ടിമറിക്കെതിരെയും ബാലരാമപുരത്ത് റെയിൽവെേ ക്രോസ് മുറിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കാൻ റെയിൽവെ അനുമതി നൽകാത്തതിലും പ്രതിഷേധിച്ച് അഡ്വ.എം. വിൻസെന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ ആരംഭിച്ചു. നാൽപ്പത് കേന്ദ്രങ്ങളിലായിരുന്നു സമരം.
കുടിവെള്ള ടാങ്ക് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഓഫീസ് വാർഡിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.വിൻസെന്റ് ഡി. പോൾ ഉദ്ഘാടനം ചെയ്തു. നതീഷ് നളിനൻ,പ്രവീൺ തുടങ്ങിയവർ സംബന്ധിച്ചു. എരുത്താവൂരിൽ എം. രവീന്ദ്രൻ, റസൽപ്പുരത്ത് ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി തങ്കരാജൻ, തേമ്പാമുട്ടത്ത് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജന. സെക്രട്ടറി രതീഷ്, പുന്നക്കാട്ട് എസ്.ആർ. ബൈജു, തേരന്നൂരിൽ കുരിശ്ശടി മനോഹരൻ, റെയിൽവേ ക്രോസ് ജംഗ്ഷനിൽ അമ്പിളി, ശാലിഗോത്ര തെരുവിൽ രാജീവ്, സഞ്ജയ്, ഹൗസിംഗ് ബോർഡ് ജംഗ്ഷനിൽ അബ്ദുൾ കരീം, ഡൈ ഹൗസിൽ അനിൽകുമാർ മണികണ്ഠൻ, ഐത്തിയൂരിൽ ആനന്ദകുമാർ, ചാമവിളയിൽ അർഷാദ്, സജീവ്, ആർ.സി. സ്ട്രീറ്റിൽ രാജു, അയണിമൂട്ടിൽ വാർഡ് മെമ്പർ പ്രഭ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻ, നെല്ലിവിളയിൽ മണ്ഡലം സെക്രട്ടറി നെല്ലിവിള സുരേഷ്, അജിത് കുമാർ, കോട്ടുകാൽക്കോണത്ത് മണ്ഡലം സെക്രട്ടറി അനിൽകുമാർ, മെമ്പർ നിർമ്മലറാണി, മംഗലത്തുകോണത്ത് എം.എസ്. മിഥുൻ, ടൗണിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബാലരാമപുരം അഫ്സൽ, ചാവടിനടയിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വി.ആർ.ഷിബു എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.