maneesh

കല്ലമ്പലം: കാൽവഴുതി വാമനപുരം നദിയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഡി.വൈ.എഫ്.ഐ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയം​ഗവും വഞ്ചിയൂർ പട്ട്ള തുണ്ടിൽ വീട്ടിൽ മദനശേഖരന്റെയും തങ്കമണിയുടെയും മകനുമായ മനീഷാ (24) പട്ട്ള പൂണറകടവിൽ മുങ്ങി മരിച്ചത്. മകനെ കാണാതായ വിവരമറിയാതെ, പിതാവ് മദനശേഖരൻ (63) ഞായറാഴ്ച വൈകിട്ട് മരിച്ചിരുന്നു. ഇദ്ദേഹം ദീർഘനാളായി കാൻസർ ചികിത്സയിലായിരുന്നു

ഞായറാഴ്ച വൈകിട്ട്. മനീഷും രണ്ട് സുഹൃത്തുക്കളും പശുവിന് പുല്ല് ശേഖരിക്കാനായി നദിക്ക് സമീപം എത്തിയതായിരുന്നു. പുല്ല് ശേഖരിക്കുന്നതിനിടെ മനീഷ് കാൽവഴുതി നദിയിൽ പതിച്ചു.കൂട്ടുകാരുടെ നിലവിളികേട്ടെത്തിയ നാട്ടുകാരും ഫയർഫോഴ്സും

രാത്രി യും ഫയർഫോഴ്സ് നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ ഇന്നലെ രാവിലെ പത്തരയോടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കടവിന് സമീപം കണ്ടെത്തുകയായിരുന്നു. മനോജ്, മഹേഷ് എന്നിവർ മനീഷിന്റെ സഹോദരങ്ങൾ.

ഫോട്ടോകൾ: നദിയിൽ വീണു മരിച്ച മനീഷ്

മരണപ്പെട്ട പിതാവ് മദനശേഖരൻ