t-v

വെമ്പായം:ഓൺലൈൻ പഠനം വഴിമുട്ടിയ വിദ്യാർത്ഥികൾക്ക് എസ്.എൻ.ഡി.പി യോഗം പിരപ്പൻകോട് ശാഖ വിദ്യാർത്ഥികൾക്ക് പഠനോപകരണം നൽകി. യൂത്ത്മൂവ്മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.വെമ്പായം അനിൽകുമാർ ശാഖാ ഗുരുക്ഷേത്രത്തിൽ നിർവഹിച്ചു. ശാഖ പ്രസിഡന്റ്‌ ബേബി രാജൻ അദ്ധ്യക്ഷത വഹിച്ചു.ശാഖ സെക്രട്ടറി ബിജു കൊപ്പം,യൂത്ത് മൂവ് മെന്റ് പ്രസിഡന്റ്‌ രതീഷ് കൊപ്പം,സെക്രട്ടറി അഭിലാഷ്,അജിമോൻ,രാജൻ മേലെവിള, അക്ഷയ കാവിയാട്,അനശ്വര കാവിയാട് എന്നിവർ പങ്കെടുത്തു.