മുടപുരം:കേരള സർക്കാർ നടപ്പിലാക്കിവരുന്ന രണ്ടാം കയർ പുനഃസംഘടനയുടെ ഭാഗമായി മാടൻവിള കയർ വ്യവസായ സഹകരണ സംഘത്തിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവർത്തനോദ്‌ഘാടനം 22ന് രാവിലെ 10.30ന് മന്ത്രി ടി.എം.തോമസ് ഐസക് ഓൺലൈനായി നിർവഹിക്കും.ഡെപ്യൂട്ടി സ്പീക്കർ വി.ശശിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കയർ അപെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ മെഷീന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും.അഡ്വ.ജോയി എം.എൽ.എ തൊഴിലാളികൾക്ക് യൂണിഫോം വിതരണം ചെയ്യും.കയർ സ്പെഷ്യൽ സെക്രട്ടറി എൻ.പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തും. കയർ ഫെഡ് ചെയർമാൻ അഡ്വ.സായികുമാർ,മെഷീൻ മാനുഫാക്ച്ചറിംഗ് കമ്പനി ചെയർമാൻ കെ.പ്രസാദ്, കയർതൊഴിലാളി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്,എൻ.സി.ആർ.എം.ഐ.ഡയറക്ടർ കെ.ആർ.അനിൽ, കയർ വികസന ഡയറക്ടറേറ്റ് ഡെപ്യൂട്ടി രജിസ്ട്രാർ തോമസ് ജോൺ,മെഷീൻ മാനുഫാക്ച്ചറിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ പി.വി.ശശീന്ദ്രൻ, കയർഫെഡ് മാനേജിംഗ് ഡയറക്ടർ സി.സുരേഷ്‌കുമാർ, കയർ വികസന ഡയറക്ടറേറ്റ് സ്പെഷ്യൽ ഓഫീസർ സി.അഭിഷേക്, കയർഫെഡ് ബോർഡ് മെമ്പർമാരായ ആർ.അജിത്ത്, കഠിനംകുളം സാബു,അഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വ.എം.റാഫി,സംഘം ബോർഡ് മെമ്പർ എം.എ.സലാം, കയർ ഇൻസ്‌പെക്ടർ സച്ചു എൻ.കുറുപ്പ് എന്നിവർ പങ്കെടുക്കും. കയർ പ്രൊജക്റ്റ് ഓഫീസർ എ.ഹാരീസ്, റിപ്പോർട്ട് അവതരിപ്പിക്കും. കയർ സംഘം പ്രസിഡന്റ് എം.ഷാജഹാൻ സ്വാഗതവും സെക്രട്ടറി ജി.അനിൽകുമാർ നന്ദിയും പറയും.