തിരുവനന്തപുരം: കൊവിഡ് ബാധമൂലം കണ്ടെയ്ൻമെന്റ് സോണായ പോത്തൻകോട്ട് മാസങ്ങളായി കടകൾ തുറക്കാൻ സമ്മതിക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ഇന്ന് പോത്തൻകോട് ജംഗ്ഷനിൽ നില്പ് സമരം നടത്തും.

രാവിലെ പത്തിനാരംഭിക്കുന്ന സമയം സമിതി ജില്ലാ പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി എസ്.എസ്. മനോജ്, ട്രഷറൻ നെട്ടയം മധു തുടങ്ങിയവർ സംസാരിക്കും.

കൊവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന കടകൾ ഇന്നലെയാണ് തുറന്നത്. ഉടൻ പൊലീസെത്തി അടപ്പിച്ചു. പോത്തൻകോട് ചന്തയും സർക്കാർ ഒാഫീസുകളും ബാങ്കും പതിവ് പോലെ പ്രവർത്തിക്കുന്നു. കടകൾക്ക് മാത്രം തുറക്കാൻ അനുമതിയില്ല. ഇത് അനീതിയാണെന്ന് വ്യാപാരി സമിതി പോത്തൻകോട് യൂണിറ്റ് പ്രസിഡന്റ് പുരുഷോത്തമൻനായർ, സെക്രട്ടറി കെ. അനിൽ കുമാർ എന്നിവർ പറഞ്ഞു.