
വിതുര:തൊളിക്കോട് പഞ്ചായത്തിൽ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 56 ആയി ഉയർന്നു.തൊളിക്കോട് ടൗൺ വാർഡിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്.14 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. തൊളിക്കോട് ടൗൺ വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നലെ രോഗം സ്ഥിരീകരീച്ചതിൽ ഹെൽത്ത് ഇൻസ്പെക്ടറും ഉൾപ്പെടും.196 പേർക്കാണ് ഇതുവരെ പഞ്ചായത്തിൽ കൊവിഡ് പിടികൂടിയത്.137 പേർ രോഗമുക്തി നേടി.മൂന്ന് പേർ മരണപ്പെട്ടു.ഇന്നലെ വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടന്ന ആന്റിജൻ റാപ്പിഡ് ടെസ്റ്റ് ക്യാമ്പിൽ 92 പേരുടെ സാമ്പിൽ പരിശോധന നടത്തി.ഇതിൽ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ആറ് പേർ തൊളിക്കോട് നിവാസികളും,രണ്ട് പേർ വിതുര പഞ്ചായത്ത് നിവാസികളുമാണ്.വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.