
വെള്ളറട: ഹിമാചൽ പ്രദേശിലെ നാടോടിഗാനം ആലപിച്ച് പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയ ദേവികയ്ക്ക് ജന്മനാടായ വെള്ളറടയിലെ താഴെക്കര ദേവീക്ഷേത്രത്തിലാണ് സ്വീകരണം നൽകിയത്.പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഔൻപാതം ക്ളാസുകാരിയായ ദേവികയുടെ മാതാവ് സംഗീതയുടെ വീട് കല്ലറത്തോട്ടത്താണ്. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.എൻ.എസ്. എസ് കരയോഗം പ്രസിഡന്റ് മാധവൻ നായർ അദ്ധ്യക്ഷത വഹിച്ചു. പാക്കോട് ബിജു,തൃപ്പല്ലൂർ വിപിൻ,കെ.പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.