rubber

തിരുവനന്തപുരം: കൊവിഡ് കാലത്ത് കേരളത്തിന്റെ നാണ്യവിളയായ റബർ നേരിട്ടത് കനത്ത ക്ഷീണം. വ്യാവസായിക അസംസ്കൃത വസ്‌തുവായ റബറിന്റെ ഉത്‌പാദനവും വിലയും കുറഞ്ഞു. അതേസമയം, ഉപഭോഗവസ്തുവായ നാളികേരം തളരാതെ പിടിച്ചുനിന്നു.

കൊവിഡ് കാലത്ത് ഇന്ത്യയിൽ പ്രതിസന്ധിയിലകപ്പെടാതെ പിടിച്ചുനിന്ന കാർഷിക മേഖല, ആദ്യപാദത്തിൽ 3.7 ശതമാനം വളർച്ച നേടിയിരുന്നു. കൊവിഡിൽ വ്യാവസായിക ഉത്‌പാദനം കുറഞ്ഞതും ക്രൂഡോയിൽ വിലത്തകർച്ചയും റബറിന് തിരിച്ചടിയായി. എന്നാൽ, കേരളത്തിന്റെ കാർഷികവിളകളിൽ 30 ശതമാനം പങ്കുള്ള നാളികേരത്തിന് സംസ്ഥാനത്തിനകത്തും പുറത്തും മികച്ച ഡിമാൻഡ് ലഭിച്ചത് ഗുണം ചെയ്‌തെന്ന് ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടർ ഡോ.ഡി. നാരായണ പറഞ്ഞു.

റബറും തേങ്ങയും

കേരളത്തിൽ കൃഷി 25.84 ലക്ഷം ഹെക്ടറിലാണ്. ഇതിൽ 7.56 ലക്ഷം ഹെക്ടറിലും നാളികേരക്കൃഷിയാണ്. റബറിന്റേത് 5.51 ലക്ഷം ഹെക്‌ടർ. ഇന്ത്യയുടെ റബർ ഉത്പാദനത്തിൽ 80 ശതമാനം കേരളത്തിന്റെ പങ്കാണ്.

2015ലെ വിലത്തകർച്ചയ്ക്ക് ശേഷം റബർ മെല്ലെ ഉയരുമ്പോഴാണ് കൊവിഡ് വന്നത്. ഈ വർഷം ജനുവരിയിൽ കഴി‌ഞ്ഞ വർഷത്തേക്കാൾ 10 ശതമാനവും ഫെബ്രുവരിയിൽ ആറ് ശതമാനവും വില വർദ്ധിച്ചിരുന്നു. എന്നാൽ, ഏപ്രിലിൽ വില 53 ശതമാനം ഇടിഞ്ഞു.

കേരളത്തിന്റെ

നാളികേരം

നാളികേര വില ഈ വർഷം ജനുവരിയിൽ 2019 ജനുവരിയേക്കാൾ 7.26 ശതമാനം കുറഞ്ഞിരുന്നു; ഫെബ്രുവരിയിൽ വിലയിടിവ് 1.47 ശതമാനമായിരുന്നു. എന്നാൽ മേയ്, ജൂൺ, ജൂലായ് മാസങ്ങളിൽ വില യഥാക്രമം 11.47, 12.52, 11.58 ശതമാനം എന്നിങ്ങനെ ഉയർന്നു. ഇതു കർഷകർക്ക് വലിയ ആശ്വാസവുമായി.

കേരളത്തിലെ റബർ ഉത്പാദനം (ടണ്ണിൽ)

(മാസം, 2019, 2020)

ജനുവരി :78,000 86,000

ഫെബ്രുവരി : 50,000 53,000

മാർച്ച് : 33,000 32,000

ഏപ്രിൽ : 32,000 15,000

റബറിന്റെ വില

(മാസം, 2019, 2020, വളർച്ച)

ജനുവരി : 124, 135, 8.39%

ഫെബ്രുവരി :124, 135, 8.87%

മാർച്ച് : 128, 130, 1.91%

ഏപ്രിൽ 128 -- -------

മേയ് : 136, 115, -4.9%

ജൂൺ : 150, 120, - 20%

ജൂലായ് : 149, 126, -15.2%

ആഗസ്‌റ്റ് : 143, 132 -7.79%

നാളികേരവില

(മാസം, 2019, 2020, വളർച്ച)

ജനുവരി : 212, 197, -7.26%

ഫെബ്രുവരി : 199.98, 202.91, 1.47%

മാർച്ച് : 187

ഏപ്രിൽ : 177.68

മേയ് : 166.33, 85,41, 11.47%

ജൂൺ : 159.51, 179.55, 12.52%

ജൂലായ് : 157.89, 176.18, 11.58%