mukund

തിരുവനന്തപുരം: റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷണൽ മാനേജരായി ആർ. മുകുന്ദ് ചുമതലയേറ്റു. ചെന്നൈ സ്വദേശിയാണ്. ചെന്നൈ ഐ.ഐ.ടി.യിൽ നിന്ന് പഠനം പൂർത്തിയാക്കിയ മുകുന്ദ് 1986ലാണ് റെയിൽവേയിൽ ചേർന്നത്. മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയാണ്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി,കപൂർത്തല റെയിൽവേ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലും സെൻട്രൽ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ തു‌ടങ്ങിയ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്.