ചിറയിൻകീഴ്: ചിറയിൻകീഴ് ലയൺസ്‌ ക്ലബ് രൂപീകൃതമായതിന്റ 20-ാമത്‌ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സൂം പ്ലാറ്റ്ഫോമിൽ നടന്ന യോഗം ലയൺസ്‌ ഡിസ്ട്രിക്ട് ഗവർണർ വി. പരമേശ്വരൻ കുട്ടി ഉദ്ഘാടനം ചെയ്തു.

ചാർട്ടർ അംഗങ്ങളായ ജി. ചന്ദ്രബാബു,​ ഡി. വിഭുകുമാർ,​ കെ.വി. ഷാജു,​ സലിംകുമാർ.എസ്, അജിത്കുമാർ.കെ,​ കെ. രാജശേഖരൻ നായർ,​ കെ.എ. കുമാർ,​ കെ.എസ്. ബിജു എന്നിവരെ ഡിസ്ട്രിക്ട് ഗവർണർ അനുമോദിക്കുകയും ക്ലബ് പ്രസിഡന്റും ഡിസ്ട്രിക്ട് പബ്ലിക് റിലേഷൻ പ്രിനിസിപ്പൽ സെക്രട്ടറിയുമായ ടി. ബിജുകുമാർ ആദരിച്ചു. പുതിയ അംഗമായ ഷിയാസ് ഖാന് ലയൺസ്‌ വൈസ് ഗവർണർ ഡോ. എ. കണ്ണൻ സത്യവാചകം ചൊല്ലി അംഗത്വം നൽകി. ക്യാബിനറ്റ് സെക്രട്ടറി ജെയിൻ സി.ജോബ്, ക്യാബിനറ്റ് ട്രഷറർ ജോസഫ് യൂജിൻ,​ റീജിയൻ ചെയർപേഴ്സൺ വി. മുരളീധരൻ നായർ, സോൺ ചെയർപേഴ്സൺ ജനാർദനൻ നായർ, ബി. അജയകുമാർ,​ സുഗതൻ വർക്കല, ശിവകുമാർ. പി,​ ഡോ. കെ.ആർ. ഗോപിനാഥൻ,​ എസ്. ജയകുമാർ, ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു.