തിരുവനന്തപുരം :കരകൗശല വികസന കോർപറേഷന്റെ നേതൃത്വത്തിലുള്ള വിപണന കേന്ദ്രമായ എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സർക്കാർ സഹായത്തോടെ കോർപ്പറേഷൻ നിർമ്മിച്ച എസ്.എം.എസ്.എം സെന്റിനറി ബിൽഡിംഗിന്റെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 4 ന് മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.മേയർ കെ.ശ്രീകുമാർ, ശശി തരൂർ എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ,വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,ചെയർമാൻ കെ.എസ്.സുനിൽകുമാർ എന്നിവർ പങ്കെടുക്കും.