photo

നെടുമങ്ങാട് :എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയനിൽപ്പെട്ട നെട്ട ശാഖ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി.മുതിർന്ന അംഗം കുഞ്ഞിലക്ഷ്മി അമ്മ തറക്കല്ലിട്ടു.യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ്,ശാഖാ പ്രസിഡന്റ് രാജീവ് ജി.എസ്, ശാഖാ സെക്രട്ടറി കെ.സജി, യൂണിയൻ മെമ്പർ പ്രതാപൻ എന്നിവർ നേതൃത്വം നൽകി.നഗരസഭാ വാർഡ് കൗൺസിലർമാരായ വിനോദിനി,കെ.ജെ ബിനു, ആർ.ഗുലാബുകുമാർ, മറ്റു ശാഖ ഭാരവാഹികൾ,വനിതാ സംഘം ഭാഭാരവാഹികളായ വിജയ കുമാരി, ഗിരിജ,വസന്ത,യൂത്ത് മൂവ്മെന്റ് അംഗം വി.രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.ഗുരുദേവ മന്ദിരം, പ്രാർത്ഥന ഹാൾ, പത്രാധിപർ കെ.സുകുമാരൻ സ്മാരക ലൈബ്രറി, പത്രാധിപർ സ്മാരക സ്തൂപം എന്നിവ ശാഖാ മന്ദിരത്തിൽ സ്ഥാപിക്കും.