തിരുവനന്തപുരം: രണ്ടു ലക്ഷം രൂപയുടെ കള്ള നോട്ട് മാറാൻ ശ്രമിയ്ക്കുന്നതിനിടെ പിടിയിലായ നാല് ബംഗാളി യുവാക്കൾക്ക് പത്ത് വർഷം തടവും 35000രൂപ പിഴയും വിധിച്ച് സി.ബി.എെ കോടതി. കേസിൽ എട്ട് പ്രതികളാണുണ്ടായിരുന്നത്. പ്രായപൂ‌ർത്തിയാകാത്തവരുടെ വിചാരണ ജുവനൈൽ കോടതിയിലേക്ക് മാറ്റി. കമ്മിയൂറുൾ ഇസ്ളാം, ഇനാമുൾ ഹക്ക്, സിറാജുൾ ഹക്ക്, റോഹുൽ അമീർ എന്നിവരാണ് ശിക്ഷിയ്ക്കപ്പെട്ട പ്രതികൾ. ദ്വിഭാഷിയുടെ സഹായത്താൽ ആണ് കോടതി വിധിന്യായം വായിച്ച് കേൾപ്പിച്ചത്. 2011 ഒക്ടോബർ22 നാണ് പാറശ്ശാല ഇടിച്ചക്ക പ്ളാമൂട് ഭാഗത്ത് നിന്നാണിവർ പിടിയിലായത്. ബംഗ്ളാദേശിൽ നിന്നാണ് ഇവർക്ക് നോട്ടുകൾ ലഭ്യമായത്. രാജ്യാന്തര ബന്ധമുള്ള കേസായതിനാൽ കേസ് സി.ബി.എെക്ക് കെെ മാറിയിരുന്നു. സി.ബി.എെയ്ക്ക് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം.നവാസ് ഹാജരായി.