accident

ബാലരാമപുരം: വില്ലിക്കുളത്ത് കാറപകടത്തിൽ പരിക്കേറ്റവരെ അഡ്വ.എം. വിൻസെന്റ് എം.എൽ.എയുടെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. വില്ലിക്കുളം സ്വദേശി പനവിള സുരേന്ദ്രൻ ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് തെങ്ങിലിടിക്കുകയായിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന മകൾ മിനിമോൾ, ചെറുമകൾ എന്നിവർക്കും പരിക്കേറ്റു. പ്രതിഷേധ ധർണയിൽ പങ്കെടുക്കാൻ അതുവഴി വരികയായിരുന്ന എം.എൽ.എ കാർ നിറുത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു ബൈക്കിലാണ് എം.എൽ.എ പോയത്.