
തിരുവനന്തപുരം: യുവാക്കളുടെ ജോലിസാദ്ധ്യത ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സർക്കാർ പങ്കാളിത്തമുള്ള ഐ.സിറ്റി അക്കാഡമി ബംഗളൂരു ആസ്ഥാനമായുള്ള വിദ്യാഭ്യാസ സാങ്കേതിക സ്‌റ്റാർട്ടപ്പായ എഡ്ജ്‌വാർസിറ്റിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ക്ലാസ്സ് റൂം അധിഷ്ഠിത പരിശീലന മാതൃക പിന്തുടർന്നിരുന്ന ഐ.സിറ്റി അക്കാഡമി ഇപ്പോൾ ഓൺലൈൻ പരിശീലന പരിപാടികൾക്കാണ് മുൻഗണന നൽകുന്നത്. നാലുമാസം മുതൽ ആറുമാസം വരെ നീളുന്ന ഹ്രസ്വകാല പരിശീലനപരിപാടിയാണ് ഐ.സിറ്റി അക്കാഡമിയും എഡ്ജ്‌വാർസിറ്റിയും സംയുക്തമായി നൽകുക.