
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നൽകുന്നതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് നിർഭാഗ്യകരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. വിമാനത്താവളം സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭയുടേതാണെന്ന കേന്ദ്ര സർക്കാർ നിലപാട് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ലാഭകരമായി പ്രവർത്തിക്കുന്ന വിമാനത്താവളം സ്വകാര്യ കമ്പനിക്ക് തീറെഴുതുന്നതിനെതിരെ നിയമപരമായും, ജനാധിപത്യപരമായും നടത്താവുന്ന എല്ലാ പോരാട്ടവും നടത്തുമെന്നും കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു.