
2009ൽ മലയാളത്തിൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കെത്തി പിന്നീടങ്ങോട്ട് സൗത്ത് ഇന്ത്യയുടെ തന്നെ ഒരു ഹരമായി മാറിയ താരമാണ് അമല പോൾ. അഭിനയം, മോഡലിംഗ്, ഡാൻസ് എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റേതായ ഇടം നേടിയെടുക്കാൻ താരത്തിനായി.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത അമല ഇന്ന് തെന്നിന്ത്യൻ നായികമാരിൽ ഏറെ താരമൂല്യമുള്ള ഒരാളായി മറി.
2010ൽ പുറത്തിറങ്ങിയ മൈന എന്ന ചിത്രത്തിലൂടെയാണ് അമല ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. നടിമാരുടെ ചിത്രങ്ങൾക്ക് മോശം കമന്റുകൾ വരുന്നതും അവയ്ക്ക് ചുട്ടമറുപടി നൽകുന്നതും പുതുമയുള്ള കാര്യമൊന്നുമല്ല. പലരും പല കമന്റുകൾ കണ്ടില്ലെന്ന് വയ്ക്കുമ്പോൾ വേറെ ചിലർ കണക്കിന് തിരിച്ചു കൊടുക്കാറുമുണ്ട്. അത്തരത്തിൽ പെരുമാറിയ ഒരാൾക്ക് കടുത്ത ഭാഷയിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് താരം. അമല പോൾ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രം ശ്രദ്ധ നേടിയിരുന്നു. കൊടൈക്കനാൽ പ്രിൻസസ് ഒഫ് ഹിൽസ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് താഴെ മോശമായി കമന്റ് ചെയ്ത ഒരാൾക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് താരം. ''ഒൺലി ലെജൻഡ്സ് ക്യാൻ സീ.." എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. "മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്നം? ജീവിക്കുന്നത് 2020 വർഷത്തിൽ ആണ് എന്നെങ്കിലും ഓർക്കുക. ഇനിയെങ്കിലും ഈ നൂറ്റാണ്ടിനു അനുസരിച്ചുള്ള വികാസം ഉൾക്കൊള്ളുക." താരം മറുപടിയായി കുറിച്ചു.