
കൊല്ലം: മാതൃസഹോദരിയെ ആക്രമിച്ച കേസിൽ യുവാവിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാലുംമൂട് ചെമ്മക്കാട് അരുൺ നിവാസിൽ അരുൺ ക്ളീറ്റസാണ് (36) അറസ്റ്റിലായത്.
കഴിഞ്ഞ മാസം 8നായിരുന്നു സംഭവം. ബന്ധുവിന്റെ വിവാഹത്തിന് സഹായമായി നൽകിയ പണത്തെചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അഞ്ചാലുംമൂട് സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.