
വർക്കല:ശ്രീനാരായണ ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി വീണ്ടും തിരഞ്ഞെടുത്ത അജി.എസ്.ആർ.എമ്മിനെ ആദരിച്ചു.നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.പി.ഷീബയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശിവഗിരി എസ്.എൻ.കോളേജ് പ്രിൻസിപ്പൽ ഡോ.പ്രീത.കെ.എസ്,ശ്രീനാരായണ ഗുരു കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ പ്രൊഫ.വി.എസ്.ലീ, എസ്.എൻ.ട്രസ്റ്റ് ലൈഫ് മെമ്പർ എം.രാജീവൻ,യോഗം കൗൺസിലർ ഡി.വിപുനരാജ്, ട്രെയിനിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡന്റ് പി.ജി.മധുരരാജ് തുടങ്ങിയവർ സംസാരിച്ചു.