തെലുങ്കി​ലെ നമ്പർ വൺ​ നായി​കയായ പൂജ ഹെഗ്ഡേ ബോളി​വുഡി​ൽ സൽമാൻ ഖാന്റെയും രൺ​വീർ സിംഗി​ന്റെയും

നായി​കയാകാനൊരുങ്ങുന്നു

pooja

അ​ല്ലു​ ​അ​ർ​ജു​നും​ ​ജ​യ​റാ​മും​ ​ഒ​ന്നി​ച്ച​ ​ഭി​ന​യി​ച്ച​ ​അ​ല​ ​വൈ​കു​ണ്ഡ​ ​പു​ര​മു​ലോ​ ​(​മ​ല​യാ​ളം​ ​പ​തി​പ്പ് ​-​ ​അ​ങ്ങ് ​വൈ​കു​ണ്ഠ​പു​ര​ത്ത്)​ ​ക​ണ്ട​വ​രാ​രും​ ​അ​തി​ലെ​ ​നാ​യി​ക​ ​വേ​ഷ​മ​വ​ത​രി​പ്പി​ച്ച​ ​പൂ​ജാ​ ​ഹെ​ഗ്‌​ഡേ​യെ​ ​മ​റ​ക്കി​ല്ല.
ക​ന്ന​ഡി​ഗ​രാ​യ​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​മ​ക​ളാ​യി​ ​മും​ബ​യി​ൽ​ ​ജ​നി​ച്ച് ​വ​ള​ർ​ന്ന​ ​പൂ​ജാ​ ​ഹെ​ഗ്‌​ഡേ​ ​ഇ​പ്പോ​ൾ​ ​തെ​ലു​ങ്കി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​പ്ര​തി​ഫ​ലം​ ​പ​റ്റു​ന്ന​ ​നാ​യി​ക​യാ​ണ്.2009​-​ലെ​ ​മി​സ് ​ഇ​ന്ത്യാ​ ​മ​ത്സ​ര​ത്തി​ൽ​ ​മി​സ് ​ഇ​ന്ത്യ​ ​ടാ​ല​ന്റ്പു​ര​സ്കാ​രം​ ​നേ​ടി​ക്കൊ​ണ്ടാ​ണ് ​പൂ​ജ​ ​'​ലൈം​ ​ലൈ​റ്റി​​​ലേ​ക്ക് ​ചു​വ​ടു​വ​യ്ക്കു​ന്ന​ത്.2012​-​ൽ​ ​മി​ഷ്ക്കി​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മു​ഖം​ ​മൂ​ടി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​സി​നി​മ​യി​ലെ​ ​അ​ര​ങ്ങേ​റ്റം.​ ​ത​മി​ഴി​ലെ​ ​തു​ട​ക്ക​ത്തി​ന് ​ശേ​ഷം​ ​അ​ടു​ത്ത​ ​ചി​ത്രം​ ​തെ​ലു​ങ്കി​ൽ​ ​ഒ​ക്ക​ ​ലൈ​ലു​ ​കോ​ശം.​ ​അ​ശു​തോ​ഫ് ​ഗൗ​രി​ക്ക​റി​ന്റെ​ ​മോ​ഹ​ൻ​ജ​ദാ​രോ​യി​ൽ​ ​ഋ​ത്വി​ക്ക് ​റോ​ഷ​ന്റെ​ ​നാ​യി​ക​യാ​യി.​ ​പ​ക്ഷേ​ ​ആ​ ​സി​നി​മ​ ​ദ​യ​നീ​യ​ ​പ​രാ​ജ​യ​മാ​യി.

പ​ക്ഷേ​ ​അ​ല്ലു​ ​അ​ർ​ജു​നൊ​പ്പം​ ​ദു​വ്വ​ഡ​ ​ജ​ഗ​ന്നാ​ഥം​ ​(​ഡി.​ജെ​),​ ​ജൂ​നി​യ​ർ​ ​എ​ൻ.​ടി.​ ​ആ​റി​നൊ​പ്പം​ ​അ​ര​വി​ന്ദ​ ​സ​മേ​ത​ ​വീ​ര​ ​രാ​ഘ​വ,​ ​അ​ല്ലു​വി​ന്റെ​ ​ത​ന്നെ​ ​അ​ല​ ​വൈ​കു​ണ്ഠു​ ​പു​ര​മു​ലോ​ ​എ​ന്നീ​ ​സി​നി​മ​ക​ളു​ടെ​ ​ബോ​ക്സാ​ഫീ​സ് ​വി​ജ​യം​ ​പൂ​ജ​യെ​ ​തെ​ലു​ങ്കി​ലെ​ ​താ​ര​റാ​ണി​യാ​ക്കി.
തെ​ലു​ങ്കി​ൽ​ ​താ​ര​റാ​ണി​യാ​യി​രി​ക്കു​മ്പോ​ൾ​ത്ത​ന്നെ​ ​ബോ​ളി​വു​ഡി​ലും​ ​വെ​ന്നി​ക്കൊ​ടി​ ​പാ​റി​ക്കു​ക​യാ​ണ് ​പൂ​ജാ​ ​ഹെ​ഗ്‌​ഡെ.
ഹൗ​സ് ​ഫു​ൾ​ ​-​ 4​ന്റെ​ ​വി​ജ​യം​ ​ബോ​ളി​വു​ഡി​ന്റെ​ ​സൂ​പ്പ​ർ​ ​താ​രം​ ​സ​ൽ​മാ​ൻ​ ​ഖാ​ന്റെ​ ​നാ​യി​കാ​ ​പ​ദ​വി​ ​അ​ല​ങ്ക​രി​ക്കാ​നു​ള്ള​ ​ഭാ​ഗ്യം​ ​പൂ​ജ​യ്ക്ക് ​നേ​ടി​ക്കൊ​ടു​ത്തു.​ ​ക​ഭി​ ​ഈ​ദ് ​ക​ഭി​ ​ദി​വാ​ലി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.
ബോ​ളി​വു​ഡി​ലെ​ ​ഹി​റ്റ് ​മേ​ക്ക​ർ​ ​രോ​ഹി​ത് ​ഷെ​ട്ടി​ ​ഒ​രു​ക്കു​ന്ന​ ​ര​ൺ​വീ​ർ​ ​സിം​ഗ് ​ചി​ത്ര​മാ​യ​ ​സ​ർ​ക്ക​സി​ലും​ ​പൂ​ജ​യാ​ണ്നാ​യി​ക​യെ​ന്ന​താ​ണ് പു​തി​യ​ ​വാ​ർ​ത്ത.പ്ര​ഭാ​സി​ന്റെനാ​യി​ക​യാ​യി​ ​രാ​ധേ​ ​ശ്യാം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ല​ഭി​ന​യി​ച്ച് ​വ​രി​ക​യാ​ണ് ​പൂ​ജ​ ​ഇ​പ്പോ​ൾ.