df

വർക്കല:അവയവമാറ്റ ശസ്ത്രക്രിയകൾക്ക് വിധേയരായ കിഡ്നി രോഗികൾക്കും കരൾ മാറ്റി വച്ചവർക്കും ഡയാലിസിസ് ചെയ്യുന്നവർക്കുo സാന്ത്വനമേകുന്ന ആശ്വാസ് പദ്ധതിയുടെ വർക്കല താലൂക്ക്തല ഉദ്ഘാടനം ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു. ജില്ലാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കരൾ മാറ്റിവച്ചവർക്കും വൃക്ക മാറ്റിവച്ചവർക്കും ദിവസേന കഴിക്കേണ്ട വിലകൂടിയ മരുന്നുകൾ ഓരോ മാസവും സൗജന്യമായി അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യും. ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾക്ക് അവർ ഡയാലിസിസ് ചെയ്യുന്ന സർക്കാർ ആശുപത്രിയിലേക്കോ പ്രൈവറ്റ് ആശുപത്രിയിലേക്കോ പരമാവധി 5000 രൂപ വരെ നൽകും. വർക്കല താലൂക്കിൽ കെ.ടി.സി.ടി ഹോസ്പിറ്റൽ, എസ്.എൻ മിഷൻ ഹോസ്പിറ്റൽ എന്നീ ആശുപത്രികളെയാണ് ഉൾപ്പെടുത്തിയിട്ടുളളത്. ജീവകാരുണ്യ പ്രവർത്തനമേഖലയിൽ ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും മികച്ച പദ്ധതിയായി ഇതു മാറുമെന്ന് ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറും പാലിയേറ്റീവ് പ്രവർത്തകനുമായ കെ.ആർ. ഗോപകുമാർ പറഞ്ഞു. സ്റ്റാഫ് നഴ്സ് ദിവ്യ .ജെ.എസ്,പാലിയേറ്റീവ് നഴ്സ് ചിപ്പി .ആർ തുടങ്ങിയവർ പങ്കെടുത്തു.