
ആറ്റിങ്ങൽ: വലിയകുന്ന് നവഭാരത് ലെയ്ൻ പ്രശോഭ വിലാസത്തിൽ അനിൽ ( 47) കൊവിഡ് ബാധിച്ച് മരിച്ചു.കിഡ്ണി സംബന്ധമായ രോഗം ഉണ്ടായിരുന്ന അനിലിലെ 15 ദിവസം മുൻപാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഈ മാസം 12 ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരണമടയുകയായിരുന്നു. മരപ്പണിക്കാരനാണ് അനിൽ. ഭാര്യ: പ്രസീന, മക്കളായ അരുൺ, അഭിരാമി , 42 കാരിയായ സഹോദരി എന്നിവരെ ആരോഗ്യ വിഭാഗം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.അനിലിന്റെ മൃതദേഹം ഡി. വൈ.എഫ്.ഐ പ്രവർത്തരുടെ നേതൃത്വത്തിൽ ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു.